വടകര: ജനതാദൾ എസിന്റെ സിറ്റിംഗ് സീറ്റായ വടകര മറ്റാർക്കും വിട്ടുകൊടുക്കരുതെന്നും സി.കെ നാണുവിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നും പാർട്ടി വടകര മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. വടകരയിൽ ഇടതുപക്ഷം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ മുന്നണിയെ വിജയത്തിലേക്ക് നയിച്ചത് സി.കെ.നാണുവായിരുന്നു. രണ്ട് തവണയും അദ്ദേഹം പരാജയപ്പെടുത്തിയ എൽ.ജെ.ഡി യ്ക്ക് സീറ്റ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നു കൺവെൻഷൻ ചൂണ്ടിക്കാട്ടി.
സി.കെ നാണു എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എൻ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ പ്രകാശൻ, സുഗുണേഷ് കുറ്റിയിൽ, കെ.പി പ്രമോദ്, കെ ബാബു, വി.പി മനോജ്, എം.ആർ അനന്തൻ, ഒ.കെ രാജൻ, വി.പി ബിന്ദു, കെ.കെ. ബാബു, ബിനീഷ് വി.പി, ഖാലിദ് കെ, ഹരിദേവ് എസ്.വി, രഞ്ജിത്ത് കുമാർ, കെ.കെ ലിജിൻരാജ് എന്നിവർ സംസാരിച്ചു.