photo
ബാലുശ്ശേരി പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവത്തിന് കൊടിയേറുന്നു

ബാലുശ്ശേരി: പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. കൊവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകൾ മാത്രമായിട്ടാണ് ശിവരാത്രി മഹോത്സവം നടക്കുന്നത്. ഇന്ന് രാവിലെ 6 ന് ഗണപതി ഹോമവും വൈകീട്ട് 4.30 ന് ശീവേലി എഴുന്നള്ളിപ്പ്, രാത്രി 9.30 ന് തൃക്കുറ്റിശ്ശേരി സതീശൻമാരാരുടെ തായമ്പകയും രാത്രി 12.30 ന് എഴുന്നളളിപ്പ് എന്നിവ നടക്കും.