ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ഇന്ന് നടക്കും. ഗൃഹതല മത്സ്യക്കൃഷി പദ്ധതിയിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇന്ന് 11.30 മുതൽ ഉണ്ണികുളം കമ്മ്യൂണിറ്റി ഹാളിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഗുണഭോക്താക്കൾ ഒറിജിനൽ ഐഡന്ററ്റി രേഖയുമായി വന്ന് കിറ്റ് കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഓഫീസർ എം.കെ. ശ്രീവിദ്യ അറിയിച്ചു.