മുക്കം: ശിവരാത്രി നാളിൽ ചിത്രപ്പുര നടത്താറുള്ള ചിത്രരചനാ മത്സരം കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഇത്തവണയുണ്ടാവില്ല. എന്നാൽ മുൻ വർഷത്തെ മത്സര വിജയികൾക്കുള്ള സമ്മാനദാനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കും. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്യും. പ്രീ പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം: ആരാധ്യ സച്ചിൻ (സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ,​ കോഴിക്കോട്). രണ്ടാം സ്ഥാനം: കെ.അയ്ഷ (എയർപോർട്ട് സീനിയർ സെക്കൻഡറി സ്കൂൾ,​ കോഴിക്കോട്‌),​ മൂന്നാം സ്ഥാനം: ഐ ലാൻസാജിദ് ലെബ്ബ.(എയർപോർട്ട് സ്കൂൾ,​ കോഴിക്കോട്) എൽ പി വിഭാഗം ഒന്നാം സ്ഥാനം: വി.ഫാത്തിമ ഫിദ (നോർത്ത് എ.യു.പി സ്കൂൾ,​ മണ്ണൂർ),​ രണ്ടാം സ്ഥാനം: ദേവിക സജീവൻ (കാലിക്കറ്റ് ഈസ്റ്റ്ഹിൽ കൊല്ലം, കൊയിലാണ്ടി.),​ മൂന്നാം സ്ഥാനം: അർജ സച്ചിൻ (സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ സ്കൂൾ,​ കോഴിക്കോട്.). യു.പി.വിഭാഗം ഒന്നാം സ്ഥാനം: വി.ദേവിക (ഗവ. ഗേൾസ് ഹൈസ്കൂൾ,​ കൊയിലാണ്ടി). രണ്ടാം സ്ഥാനം: അരോര ആൻ സജി. (അൽഫോൻസ ഇഗ്ലീഷ് സ്കൂൾ,​ താമരശ്ശേരി). മൂന്നാം സ്ഥാനം: ഷെയ്മ ഖദീജ (ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂർ സിൽക് സ്ട്രീറ്റ് കോഴിക്കോട്). ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം: സി.കാവ്യ ആനന്ദ് (ഇമ്പിച്ചി ഹാജി ഹൈസ്കൂൾ,​ ചാലിയം),​ രണ്ടാം സ്ഥാനം: ഫാത്തിമ ജൂനിയ (ഓർഫനേജ് ഹൈസ്കൂൾ,​ മുക്കം),​ മൂന്നാം സ്ഥാനം: എസ്.ജോസഫ് സ്നേഹിത് (എച്ച്.എസ്.എസ്.എസ്,​ തിരുവമ്പാടി) മികച്ച ചിത്രത്തിനുള്ള ശ്രീകുമാർ പുരസ്കാരം സമ്മാനദാനവേദിയിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.