രാമനാട്ടുകര​:​ വേണു മാസ്റ്ററുടെ ആത്മകഥാകാവ്യം " ഒരദ്ധ്യാപകന്റെ തീമനസ് ' സാഹിത്യകാര​ൻ പി.എൽ ശ്രീധരൻ കരിങ്കല്ലായ് ഗണപത് എ.യു.പി സ്കൂൾ അദ്ധ്യാപകനായ എം.പി മോഹനന് നൽകി​ ​ ​ പ്രകാശനം ചെയ്തു. രാമനാട്ടുകര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ​ ​സുന്ദർരാജ്, ജിഷ, രജനി, ഫാത്തിമ, പ്രമോദ്, പ്രഹ്ളാദൻ ,ബാബു സന്തോഷ്, ഗോപാലകൃഷ്ണൻ, യൂസുഫ് അലി, ഗോകുൽ , അഫ്സൽ ​ എന്നിവർ ​സംസാരിച്ചു ​.​ കവിയരങ്ങിൽ പ്രദീപ് രാമനാട്ടുകര, പി.എസ്.മോഹൻ ദാസ് ,സജിത് കെ കൊടക്കാട് എന്നിവർ കവിതകളവതരിപ്പിച്ചു, സുന്ദരൻ രാമനാട്ടുകരയുടെ എകപാത്ര നാടകം 'സങ്കട നാരായണൻ '' അരങ്ങേ റി, മധു പെരുമ്പിൽ സ്വാഗതവും കാളിദാസൻ പുകയൂർ നന്ദിയും പറഞ്ഞു.