​രാമനാട്ടുകര: ​മാലിന്യ സംസ്കരണത്തിൽ തലമുറകൾക്ക് മാതൃകയായി അച്ഛനും മകനും. രാമനാട്ടുകര​ ​ പാറമ്മൽ കുമാരനും മകൻ സനലുമാണ് അനുകരണീയ മാലിന്യ സംസ്കണത്തിന് വഴി വെട്ടിയിരിക്കുന്നത്. പാറമ്മലിലെ ഇവരുടെ ​ ഐവ സ്റ്റേഷനറി കടയിൽ വരുന്നവർ വലിച്ചെറിയുന്ന മിഠായി പൊതികളും പ്ലാസ്റ്റിക് കുപ്പികളും മറ്റും കടയുടെ മുന്നിൽ സ്ഥാപിച്ച കവറിലും വെയിസ്റ്റ് കുട്ടയിലും ശേഖരിച്ച് പഞ്ചായത്തിന് ചാക്കുകളിലാക്കി കൈമാറുന്നതാണ് രീതി. പരിസരത്ത് യാതൊരു പ്ലാസ്റ്റിക് മാലിന്യങ്ങളും ഉണ്ടാവരുതെന്ന നിശ്ചയദാർഢ്യമാണ് അച്ഛനേയും മകനേയും വേറിട്ട വഴിയിലെത്തിച്ചത്. മാലിന്യ സംസ്കരണത്തിൽ മാതൃകാ പ്രവർത്തനം നടത്തിയ കുമാരനെയും സനലിനേയും രാമനാട്ടുകര റസിഡന്റ്‌സ് അസോസിയേഷൻ ഏകോപന സമിതി (റെയ്സ്) പൊന്നാട അണിയിച്ച് ആദരിച്ചു. റയ്‌സ് പ്രസിഡന്റ് ബഷീർ പറമ്പൻ , ജനറൽ സെക്രട്ടറി രവീന്ദ്രനാഥൻ മാസ്റ്റർ , അഡ്വ. ബാബു പട്ടത്താനം , സച്ചിദാനന്ദൻ എള്ളാത്ത് , അൽത്താഫ് പമ്മന , മോഹനൻ മാസ്റ്റർ , വാഴയൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ അനിൽ കുമാർ , വ്യാപാരികൾ എന്നിവർ പങ്കെടുത്തു.