കൊയിലാണ്ടി: രണ്ടു പീഡനക്കേസുകളിലെ പ്രതികൾ അറസ്റ്റിലായി. പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ കടലൂർ കവരംകുനി ജെസിൽ (20), വടകരയിൽ നിന്ന് കെ.എസ്. ആർ.ടി.സി ബസിൽ തിരിച്ച വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളവണ്ണ നടുവീട്ടിൽ ദിനേഷ് (21) എന്നിവരാണ് പിടിയിലായത്.
സി.ഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എസ് ഐ ടി.കെ ഷിജു, എ.എസ് ഐ വി.പ്രദീപൻ, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ ബിന്ദു, ശ്രീലത, മണികണ്ഠൻ, എന്നിവരാണുണ്ടായിരുന്നത്.