കുന്ദമംഗലം: മലയമ്മ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് സർപ്പബലി നടക്കും. 10 ന് ആയിരംകുടം ധാര, 11 ന് ശിവരാത്രി നാളിൽ രാവിലെ മഹാഗണപതിഹോമം, പ്രഭാത പൂജ, നവകം, പഞ്ചഗവ്യം, വിശേഷാൽ പൂജകൾ എന്നിവയും വൈകിട്ട് സമൂഹാരാധന, ദീപാരാധന, അത്താഴപൂജ എന്നിവയുമുണ്ടാകും. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. ഭക്തജനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്താം.