കോഴിക്കോട്: ബി.ഡി.ജെ.എസ് കോഴിക്കോട് സൗത്ത് മണ്ഡലം കൺവെൻഷൻ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമഗ്രവികസനം എൻ.ഡി.എയിലൂടെയാണ് സാദ്ധ്യമാകുന്നതെന്ന് അരയാക്കണ്ടി പറഞ്ഞു. നമ്മുടെ സംസ്ഥാനത്തും മണ്ഡലത്തിലും വികസനം എത്തണമെങ്കിൽ എൻ.ഡി.എ സ്ഥാനാർഥികൾ വിജയിക്കണം. ഇടതു വലതു മുന്നണികൾ ഭരിച്ച കേരളത്തിൽ കോടികളുടെ അഴിമതികളും അക്രമവും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. ഇതിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ എൻ.ഡി.എയ്ക്കു മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചവട്ടം വയൽവാരം ഗുരുമന്ദിരം ഹാളിൽ സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗിരി പമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ, ജില്ലാ ജനറൽ സെക്രട്ടറി രത്നാകരൻ പയ്യോളി, ജില്ലാ വൈസ് പ്രസിഡന്റ് പി.സി അശോകൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അയനിക്കാട്ട് സതീഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി പത്മകുമാർ ജി.മേനോൻ, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി ഷിനോജ് പുളിയേളി, ബി.ഡി.എം.എസ് ജില്ലാ സെക്രട്ടറിമാരായ ബിന്ദു ടീച്ചർ, രഗിഷ മനോജ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് രാജേഷ് പി മാങ്കാവ് സ്വാഗതവും ഉണ്ണികൃഷ്ണൻ കരിപ്പാലി നന്ദിയും പറഞ്ഞു.