1
ചെമ്പനോട ഉണ്ടം മൂലയിൽ കാട്ടാന നശിപ്പിച്ച കുന്നക്കാട്ട് ആൽബിന്റെ വാഴ കൃഷി

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ഉണ്ടം മൂലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആൽബിൻ കുന്നക്കാട്ട്, മാത്യൂ പൈനാപ്പള്ളി എന്നിവരുടെ തെങ്ങ്, കമുക്, വാഴ എന്നിവ ആനകൂട്ടം തകർത്തു. ഇവിടെ വനാതിർത്തിയിൽ ലക്ഷങ്ങൾ മുടക്കി വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങാതിരിക്കാൻ പെരുവണ്ണാമൂഴി വനം വകുപ്പ് വർഷങ്ങൾക്കു മുമ്പ് കിടങ്ങ് നിർമ്മിച്ചിരുന്നെങ്കിലും പ്രയോജനരഹിതമായി. തുടർ പരിചരണമില്ലാത്തതിനാൽ കിടങ്ങിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു നികന്നിരിക്കുകയാണ്. പരാതി നൽകിയിട്ടും ഫലമില്ല. പെരുവണ്ണാമൂഴിയിൽ ലക്ഷങ്ങൾ മുടക്കിപ്പണിത പുതിയ വനം ഓഫീസിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യാതെ സുഖിക്കുകയാണെന്നാണു കർഷകരുടെ പരാതി.