കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻസിനറേറ്ററിന് സമീപം കൂട്ടിയിട്ട ഖരമാലിന്യത്തിന് തീപ്പിടിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ യൂണിറ്റാണ് തീയണച്ചത്.