1
വനിതകളുടെ നേതൃത്വത്തിൽ കൽക്കുടുമ്പ് ചേനാട്ടുതാഴം തോട് ശുചീകരിക്കുന്നു,

കാക്കൂർ: ഹരിതകേരളം മിഷന്റെ ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി വനിതാദിനത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ കാക്കൂർ പഞ്ചായത്തിലെ മൂന്ന് തോടുകൾ ശുചീകരിച്ചു. തീർഥംകര രാമല്ലൂർ കൂഴക്കണ്ടി തോട്, കുട്ടമ്പൂർ ഡിസ്പൻസറി കാരക്കുന്നത്ത് തോട്, കൽക്കുടുമ്പ് ചേനാട്ടുതാഴം തോട് എന്നിവയാണ് ശുചീകരിച്ചത്. ഹരിതകേരളം മിഷൻ ജില്ലാ കോർ‌ഡിനേറ്റർ പി.പ്രകാശ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജസ്ലിൻ, പഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി, മെമ്പർമാരായ നസീർ, ഷാജി മംഗലശ്ശേരി, ഷംന ടീച്ചർ, പ്രബിത, അബ്ദുൾ ഗഫൂർ, സി.സി കൃഷ്ണൻ, ശൈലേഷ്, തൊഴിലുറപ്പ് പദ്ധതി ഓവർസീയർ ദിപിന, മേറ്റുമാർ നേതൃത്വം നൽകി.