കോഴിക്കോട്: ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളോട് തരിമ്പും കാരുണ്യം കാണിക്കാത്ത സർക്കാരാണ് പിണറായി വിജയന്റേതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭൻ പറഞ്ഞു.
അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ ആഴക്കടൽ കരാറിലൂടെ വൻഅഴിമതിയാണ് ലക്ഷ്യമിട്ടിരുന്നത്. വിവാദമുയർന്നതുകൊണ്ടു മാത്രം കരാർ റദ്ദാക്കാൻ നിർബന്ധിതമാവുകയായിരുന്നു സർക്കാർ. മത്സ്യത്തൊഴിലാളികളെ പല വിധത്തിലും പീഡിപ്പിക്കുന്ന നയമാണ് പിണറായി സർക്കാർ അനുവർത്തിച്ചുവന്നത്. ഫീസ് തുക വൻതോതിൽ വർദ്ധിപ്പിച്ചത് അമേരിക്കൻ കമ്പനിയെ സഹായിക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെപി ജില്ല പ്രസിഡന്റ് അഡ്വ.വി.കെ സജീവന്റെ നേതൃത്വത്തിലുള്ള 'കടലോരയാത്ര" ചോമ്പാൽ ഹാർബറിൽ ഉദ്ഘാടനം ചെയ്യുകകയായിരുന്നു പത്മനാഭൻ.
പാർട്ടി സംസ്ഥാന സമിതി അംഗം കെ.രജിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ,ടി.ബാലസോമൻ,സംസ്ഥാന കൗൺസിൽ അംഗം പി.എം.അശോകൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.വി.സുധീർ, കെ.പി.വിജയലക്ഷ്മി, കർഷകമോർച്ച ജില്ലാ പ്രസഡന്റ് പി.പി. മുരളി, ജില്ലാ ട്രഷറർ വി.കെ ജയൻ, പ്രശോഭ് കോട്ടുളി, രമൃ മുരളി, ടി.റിനീഷ്, ശശിധരൻ നാരങ്ങയിൽ, മജീദ് ഉസ്താദ്, വാർഡ് കൗൺസിലർ പ്രീത പി.ശ്യാംരാജ്, വി.ടി.വിനീഷ്, അജിത്ത് കുമാർ തയ്യിൽ എന്നിവർ
സംബന്ധിച്ചു.