കുറ്റ്യാടി: ദേവർകോവിൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനക്ലാസ് സംഘടിപ്പിച്ചു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി സംഗമം ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്ലീം ലീഗ് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ് അദ്ധ്യക്ഷനായി. മിസ് ഹബ്ബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ഇ.കുഞ്ഞബ്ദുല്ല.കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ പ്രവീൺകുമാർ,കെ.ടി അബൂബക്കർ മൗലവി,

കെ.കെ ഉമ്മർ മാസ്റ്റർ,വാർഡ് മെമ്പർ കെ.കെ അശ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു. ജൗഹർ അബ്ദുല്ല സ്വാഗതവും മുഫീദ് റഹ്മാൻ നന്ദിയും പറഞ്ഞു.