കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് ഡിഫ്രൻഡലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പണം വിനിയോഗിക്കുന്നത് പാഴ് ചെലവാണെന്ന് യു.ഡി.എഫ് സർക്കാർ കരുതിയിരുന്നുവെങ്കിൽ സാമൂഹ്യ വളർച്ചയ്ക്ക് അനവാര്യമാണെന്ന് ഇടതു സർക്കാർ വിലയിരുത്തുന്നു. ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ സംവരണം നാല് ശതമാനമായി ഉയർത്തിയതും എയിഡഡ് മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചതും എൽ.ഡി.എഫ് സർക്കാരാണ്. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ കെ.അശോകൻ, പീലിദാസൻ, ഗിരീഷ് കീർത്തി, രവീന്ദ്രൻനാഥൻ എന്നിവർ പങ്കെടുത്തു.