കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷന്റെ പാറന്നൂർ ഉസ്താദ് സ്മാരക നാലാമത് പണ്ഡിതപ്രതിഭ പുരസ്‌കാരം ഉമർ ഫൈസി മുക്കത്തിന് ഇന്ന് സമ്മാനിക്കും. രാവിലെ 9.30 ന് കോഴിക്കോട് നടക്കാവിലെ ഹോട്ടൽ ഈസ്റ്റ് അവന്യു ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമസ്ത കേരള ഇംജയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സമർപ്പിക്കുക. പി.കെ.കുഞ്ഞാലികുട്ടി, എളമരം കരീം എം.പി, ഡോ.എം.കെ.മുനീർ,
മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, അഡ്വ.ടി. സിദ്ദിഖ് എന്നിവർ സംബന്ധിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ, എ.വി അബ്ദുറഹ്‌മാൻ മുസ്ലിയാർ ആശംസയർപ്പിക്കും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തലൂർ പ്രഭാഷണം നിർവഹിക്കും.