കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് പറഞ്ഞു.

കെ.എസ്.ടി.യു ചേവായൂർ സബ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടി.എ. മജീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി കെ.പി. സാജിദ്, എൻ.പി. അബ്ദുൽ ഹമീദ്, പി. ഇല്യാസ് ഇല്യാസ്, എൻ.പി. മൻസൂർ, സി. മുഹമ്മദ്, ആമിന, കെ.ടി. നാസർ, നിസാറ എന്നിവർ പ്രസംഗിച്ചു.