sena
ഹനുമാൻ സേന ഭാരത് 8-ാമത് സംസ്ഥാന കൺവെൻഷനോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം രൂപീകരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങ്

കോഴിക്കോട്: ഹനുമാൻ സേന ഭാരത് എട്ടാം സംസ്ഥാന കൺവെൻഷൻ മാർച്ച് 26ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കും. കൺവെൻഷൻ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. പി.പി മുകുന്ദൻ, കെ.എം സന്തോഷ്‌കുമാർ, കെ.എം രാധാകൃഷ്ണൻ, ശ്രീ ശ്രീ പ്രണവാനന്ദറാം തുടങ്ങിയവർ സംബന്ധിക്കും.
കൺവെൻഷൻ സ്വാഗതസംഘം രൂപീകരണയോഗം

ഗാർഗ്യൻ സുധീരൻ ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനായി എ.എം. ഭക്തവത്സലനെയും വൈസ് ചെയർമാനായി ചൈതന്യ ചക്രവർത്തി , വിനോദ് എന്നിവരെയും ജനറൽ കൺവീനറായി ഗാർഗ്യൻ സുധീരനെയും തിരഞ്ഞെടുത്തു.