വടകര: അറുപത്തിനാലാമത് സംസ്ഥാന ജുനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് അണ്ടർ - 14 വിഭാഗം 600 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ നേടി ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മേമുണ്ടയിലെ അഭിനവ് മനോഹരനെ ലോക് താന്ത്രിക് യുവജനതാദൾ കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. എൽ.ജെ. ഡി ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. പ്രസിഡന്റ് സച്ചിൻലാൽ അദ്ധ്യക്ഷത വഹിച്ചു. ദിപിൻ മുതുവടത്തൂർ, എം.ടി.കെ സുധീഷ്, ടി.എം ജസിൻരാജ് എന്നിവർ സംസാരിച്ചു.