പെരുവണ്ണാമൂഴി: ചക്കിട്ടപാറ - കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന മലബാർ വന്യജീവി സങ്കേതത്തിലെപക്ഷി സർവേ സമാപിച്ചു. സർവേയിൽ 130 ഇനം പക്ഷികളെ കണ്ടെത്തി. ദേശീയ ഇനങ്ങളായ കാട്ടുഞാലി, മരപ്രാവ്, ചെറുതേൻ കിളി, ചാരത്തലയൻ, ബുൾ ബുൾ ഇനങ്ങൾ ഇതിൽ പെടും.
മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു വനം വകുപ്പിന്റെ ത്രിദിന സർവേ.
പാറ്റ പിടിയൻ വർഗങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായി കണ്ടെത്തി. വന്യജീവി സങ്കേതത്തിൽ എട്ടിടത്ത് കേന്ദ്രീകരിച്ചായിരുന്നു സർവേ. കോഴിക്കോട് ഡി.എഫ്.ഒ യുടെ നേതൃത്വത്തിൽ സർവേ ക്രോഡീകരണം
നടത്തി. സമാപനച്ചടങ്ങ് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ കെ.രാജീവ് ഉദ്ഘാടനം ചെയ്തു. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.