കോഴിക്കോട്: നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയിലായി. മലപ്പുറം മമ്പാട് അബ്ദുൽറബ് നിസ്താറിനെയാണ് (32) അറസ്റ്റ് ചെയ്തത്. മൊഫ്യൂസിൽ സ്റ്റാൻഡിനടുത്ത് നിന്നാണ് കസബ പൊലീസ് ഇയാളെ പിടികൂടിയത്. സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ സന്തോഷ്‌കുമാർ, സി.പി.ഒ മാരായ മോഹനൻ, സുധർമൻ, അനൂപ്, ജോഷി എന്നിവരുൾപ്പെടും.