കോഴിക്കോട് : വേൾഡ് സ്‌ട്രോക് ഓർഗനൈസേഷന്റെ ഡബ്ല്യു.എസ്.ഒ എയ്ഞ്ചൽസ് അവാർഡ് കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചതായി മിംസ് ന്യൂറോ സയൻസസ് വിഭാഗം മേധാവി ഡോ. ജേക്കബ് പി. ആലപ്പാട്ട് പറഞ്ഞു. സ്‌ട്രോക് ചികിത്സയിൽ വേൾഡ് സ്‌ട്രോക് ഓർഗനൈസേഷൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുകയും ഉന്നതനിലവാരം ഉറപ്പാക്കുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്ലാറ്റിനം അവാർഡിന് മിംസിനെ പരിഗണിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനം അംഗീകാരം നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ആസ്റ്റർ മിംസ് നോർത്ത് കേരള സി.ഇ.ഒ ഫർഹാൻ യാസിൻ, എമർജൻസി വിഭാഗം മേധാവി ഡോ. പി.പി. വേണുഗോപാലൻ, ഡോ. നൗഫൽ ബഷീർ, ഡോ. കെ.പി. അബ്ദുറഹ്മാൻ, ഡോ. പോൾ ആലപ്പാട്ട് എന്നിവരും പങ്കെടുത്തു.