well
മുതുകാട് മേഖലയിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ ആരോഗ്യ പ്രവർത്തകർ എത്തിയപ്പോൾ

പെരുവണ്ണാമൂഴി: കായണ്ണ ഗ്രാമപഞ്ചായത്തിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കുടുംബാരോഗ്യ കേന്ദ്രം. കഴിഞ്ഞ ആഴ്ചയാണ് മാട്ടനോട് പ്രദേശത്ത് ഒൻപത് വയസ്സുകാരന് ഷിഗല്ല സ്ഥരീകരിച്ചത്. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ഫീൽഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തി. അതേ സമയം പഞ്ചായത്തിലെ മുതുകാട് ഏരിയയിൽ വയറിളക്ക രോഗങ്ങൾ കൂടിവരുന്നതായി റിപ്പോർട്ട്. വയറിളിക്കരോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല.ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു കലയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരായ ഉണ്ണികൃഷ്ണൻ, സെമിൻ ആസ്മിൻ, എൻ.കെ നവ്യ, സിൻസി പോൾ, ഏലിയാമ്മ, ശിൽപ്പ എന്നിവർ പങ്കെടുത്തു.പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസുകൾ വാർഡ് തലത്തിൽ നടത്തി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ചു. 5 വീടുകളിലെ കിണർവെള്ളം പരിശോധനയ്ക്ക് അയച്ചു. കൂടാതെ കിണറുകൾ ക്ലോറിനേഷൻ നടത്തി. കൊതുക് നശീകരണവും നടത്തി. കഴുകി വ്യത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാനും, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.