കുറ്റ്യാടി : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കായക്കൊടി, കൂട്ടൂരിൽ യു.ഡി.എഫ് മേഖല കൺവെൻഷൻ നടത്തി. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് സി.ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന:സെക്രട്ടറി മോഹനൻപാറക്കടവ്, ഒ.പി. മനോജ്, കെ.പി ബിജു, ലത്തീഫ് കുളങ്ങര താഴ,കെ.വി കണാരൻ, വൽസരാജൻ.പി.കെ, പി.രഘുനാഥ് , കെ.വി ബാലൻ, റഫീഖ് ചങ്ങരംകുളം, സി.കെ ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.