1
ലിന്റോ ജോസഫ് ഗുരു പി.കുറ്റാളി മാസ്റ്ററെ സന്ദർശിച്ചപ്പോൾ

കൊടിയത്തൂർ: തിരുവമ്പാടി നിയോജകമണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി ലിന്റോ ജോസഫ് ഇന്നലെ പ്രചാരണത്തിന് തുടക്കമിട്ടു. പ്രമുഖ വ്യക്തികളുടെ വീടുകൾ സന്ദർശിച്ച് അദ്ദേഹം അനുഗ്രഹം തേടി. രാവിലെ ചെറുവാടിയിൽ ഗുരു പി.കുറ്റാളി മാസ്റ്ററെ സന്ദർശിച്ച ശേഷമാണ് മണ്ഡലത്തിലെ രാഷ്ട്രീയ നേതാക്കളെയും പ്രമുഖരെയും കാണാനെത്തിയത്.