abdul-wahab

കോഴിക്കോട്: കാസർകോട് ഒഴിച്ച് മറ്റു രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഐ.എൻ.എൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് സൗത്തിൽ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിലും വള്ളിക്കുന്നിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൾ വഹാബുമാണ് മത്സരിക്കുക. കാസർകോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.