photo
എൽ.ഡി.എഫ്.സ്ഥാനാർത്ഥി കെ.എം സച്ചിൻ ദേവ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ബാലുശ്ശേരി സ്വദേശി ഡോ.കെ.ശ്രീകുമാറിനെ വീട്ടിലെത്തി കാണുന്നു പുരുഷൻ കടലുണ്ടി എം.എൽ.എ. സമീപം

ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ കെ. എം. സച്ചിൻ ദേവ് ബാലുശ്ശേരി മണ്ഡലത്തിൽ പര്യടനം തുടങ്ങി. സച്ചിൻ ദേവിനെ മണ്ഡലത്തിലെ എൽ.ഡി.എഫ്. നേതാക്കളായ പുരുഷൻ കടലുണ്ടി എം.എൽ.എ., വി.എം.കുട്ടിക്കൃഷ്ണൻ, പി.സുധാകരൻ, എൻ.നാരായണൻ കിടാവ്, രൂപ ലേഖ കൊമ്പിലാട്, ടി.കെ.സുമേഷ് എന്നിവർ സ്വീകരിച്ചു.ബാലുശ്ശേരി, കോക്കല്ലൂർ, കന്നൂർ, ഉള്ളിയേരി, അത്തോളി, നടുവണ്ണൂർ, കാവും തറ, കോട്ടൂർ, അവിടനല്ലൂർ, പനങ്ങാട്, എകരൂൽ, പൂനൂർ, തലയാട്, കിനാലൂർ ഭാഗങ്ങളിലെ പ്രധാന വ്യക്തികളെയും പാർട്ടിയുടേയും മുന്നണിയുടേയും പ്രവർത്തകരേയും നേരിൽ കണ്ടു.