lockel
രാമനാട്ടുകര ജംഗ്‌ഷനിലെ ​ഫ്ളക്സ് ബോർഡുകൾ​ നീക്കിയപ്പോൾ

രാമനാട്ടുകര: വാഹനാപകടങ്ങൾ നിത്യസംഭവമായി രാമനാട്ടുകര പാരഡൈസ് ജംഗ്‌ഷനിലെ കാഴ്ച മറയ്ക്കുന്ന ഫ്ളക്സ് ബോർഡുകൾ ​ഒടുവിൽ നീക്കം ചെയ്തു . ഇന്നലെ ഈ പ്രശ്നത്തിന്റെ ഗൗരവത്തിലേക്ക് വിരൽ ചൂണ്ടി കേരളകൗമുദിയിൽ വാർത്ത വന്നിരുന്നു. തുടർന്ന് വൈകാതെ ബോർഡുകൾ എടുത്തു മാറ്റുകയായിരുന്നു.

വാഹനങ്ങളോടിക്കുന്നവരുടെ കാഴ്ച തീർത്തും മറ​യ്ക്കുന്ന രീതിയിലാണ് തൃശൂർ, പാലക്കാട് ദേശീയപാതകൾ ചേരുന്ന ഇവിടെ അടുത്തിടെ ഫ്ളക്സ് ബോർഡുകൾ നിരന്നുതുടങ്ങിയത്.​ നേരത്തെ ഈ ഭാഗത്ത് ലയൺസ് ക്ളബ്ബ് വെച്ച സ്ഥലനാമ സൂചനാ ബോർഡുണ്ടായിരുന്നു. കാലപ്പഴക്കം കാരണം അത് തുരുമ്പിച്ച് നശിച്ചു.പിന്നീട് പകരം രാമനാട്ടുകരയിലെ ഓട്ടോ യൂണിയൻ പുതിയ ബോർഡ് വെച്ചതാകട്ടെ കുറച്ച് ഉയരത്തിലായിപ്പോയി.