കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി കോഴിക്കോട് തുടരുകയാണ്. ഇന്നലെ ജില്ലയിൽ 341 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാമതുള്ള മലപ്പുറത്ത് 283 കേസുകളും.

ജില്ലയിലെ ഒൻപത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 332 പേർക്കാണ് രോഗബാധ. 6306 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 519 പേർ രോഗമുക്തരായി.