നാദാപുരം: നാദാപുരത്ത് വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ്. നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടന്ന വികസനനേട്ടങ്ങൾ മുൻ നിർത്തി പ്രചരണം നടത്തുമെന്നും ഇവ സ്ഥാനാർത്ഥിക്ക് അനുകൂലമാകുമെന്നും നേതാക്കൾ പറഞ്ഞു. മാർച്ച് 13ന് മൂന്നു മണിക്ക് കല്ലാച്ചിയിൽ എൽ.ഡി.എഫ് മണ്ഡലം കൺവൻഷൻ സംഘടിപ്പിക്കും. മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. തുടർന്ന് മേഖലാ കൺവൻഷനും നടക്കും. മാർച്ച് 20 മുതൽ സ്ഥാനാർഥിയുടെ ഒന്നാം ഘട്ട പ്രചരണം ആരംഭിക്കും. എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ വികസന ജാഥ മാർച്ച് 16 ന്‌ നടക്കും. മേഖലാ, പഞ്ചായത്ത് തലങ്ങളിൽ റാലികൾ നടത്തുമെന്നും നാദാപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. പി.പി ചാത്തു, വി.പി കുഞ്ഞികൃഷ്ണൻ, പി. ഗവാസ്, കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ്, ആന്റണി ഈരൂരി, ബോബി മൂക്കൻ തോട്ടം, പി.എം നാണു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു