കോഴിക്കോട് : പ്രവാസി കേരള നിവാസ് ബദാന ഗ്രൂപ്പിന്റെ മൂന്നാമത് വാർഷിക സംഗമവും കെ.കെ അബ്ദുറഹിമാൻ അനുസ്മരണ സമ്മേളനവും 14ന് ഗുജറാത്തി ഹാളിൽ നടക്കും. ചലച്ചിത്രനടൻ മാമുക്കോയ ഉദ്ഘാടനം നിർവഹിക്കുമെന്ന് സെക്രട്ടറി ടി.കെ മമ്മദ് ഹാജി, ഓട്ടാണി നാണു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൗദി അറേബ്യയിലെ ബദാന കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളികളുടെ കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്.