കുറ്റ്യാടി: കുളങ്ങരത്ത് നരിക്കാട്ടേരി റോഡിൽ പാലത്തിനു സമീപം ജലവിതരണ കുഴൽ പൊട്ടി വെള്ളം പാഴാവുന്നു. ഒരു വർഷത്തോളമായുള്ള ചോർച്ച പരിഹരിക്കാത്തതു കാരണം അമിതമായി വെള്ളം പാഴാവുന്നത് പരിസരവാസികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും പരിഹാരമുണ്ടായിട്ടില്ല.