കോഴിക്കോട് : ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരളയുടെ 16ാമത് സംസ്ഥാന മിസ് കേരള ഫിറ്റ്‌നസ് ആൻഡ് മിസ്റ്റർ കേരള 2020-21സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ്, ഫിസിക്കലി ചാലഞ്ച്, സ്‌പോർട്ട്‌സ് ഫിസിക് മത്സരം ഇന്നും നാളെയുമായി കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തുമെന്ന് ഭരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
14 ജില്ലകളിൽ നിന്നായി സബ്ബ് ജൂനിയർ, ജൂനിയർ, മാസ്റ്റേഴ്‌സ്, ഫിസിക്കലി ചാലഞ്ച് വിഭാഗത്തിൽ 140 ഓളം പേർ പങ്കെടുക്കുന്നു. നാളെയാണ് മത്സരം. മത്സരം കൃത്യം ഒന്ന് മുതൽ ആരംഭിക്കും. 14ന് സീനിയർ വിഭാഗം മതക്സരം നടക്കും. 160 ഓളം പേർ പങ്കെടുക്കും. 1 മണി മുതൽ മത്സരം ആരംഭിക്കും.
ഈ മത്സരത്തിലെ വിജയികൾക്ക് ദേശീയ മത്സരത്തിന് സെലക്ഷൻ ലഭിക്കുന്നതാണ്. ജൂനിയർ മത്സരം പഞ്ചാബിലെ ലുധിയാനയിൽ മാർച്ച് 25, 26 തിയ്യതികളിലാണ് നടക്കുക. സീനിയർ മത്സരത്തിൽ വിജയിക്കുന്നവർ വിശാഖപട്ടണത്ത് വെച്ച് ഏപ്രിൽ 24, 25, 26 തിയ്യതികളിൽ നടക്കുന്ന ദേശീയ മത്സരത്തിന് പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതാണ്. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സെക്രട്ടറി ടി.വി. പോളി,സോവിയർ ജോസഫ്, ഗിരീഷ്, ബാബു ഹന്നൻ എന്നിവർ പങ്കെടുത്തു.