കോഴിക്കോട്: നടുവണ്ണൂർ ബി.പി ഓപ്പൺ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പക്ഷികൾക്ക് കുടിനീര് ഒരുക്കുന്ന 'ഒരു തുള്ളി ജലം ഒരായിരം ജീവന്‍ " പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കെ.കെ സിജിത്ത് നിർവഹിച്ചു. ഹെഡ്ക്വാർട്ടേഴ്സ് കമ്മിഷണർ പി. നികേഷ്‌കുമാർ, വി.രാജൻ, ട്രെയ്‌നിംഗ് കൗൺസിലർ കെ.വി.സി ഗോപി, കെ. ഗോപി തുടങ്ങിയവർ സംബന്ധിച്ചു.