1
എൻ.ജി.ഒ യൂണിയൻ നടത്തിയ പൊൻകതിർ കൊയ്ത്തുത്സവം

കൊടിയത്തൂർ: തരിശിട്ട ചെറുവാടി പുഞ്ചപ്പാടത്ത് വയലിൽ നൂറുമേനി. സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി

കേരള എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. കൊയ്ത്തുത്സവത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും ജീവനക്കാർ പങ്കെടുത്തു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ്പി.പി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സത്യൻ, കേരള ബാങ്ക് ഡയർക്ടർ ഇ.രമേശ് ബാബു, കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി അബ്ദുളള, രവീന്ദ്രൻ, സത്താർ കൊളക്കാടൻ, ഹംസ കണ്ണാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ പ്രദേശത്തെ കർഷക തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 3 ഏക്കറിൽ കൃഷിയിറക്കിയത്.