കോഴിക്കോട്: ആരോഗ്യരംഗത്ത് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന ആശയവുമായി സൊലൈസ് മെഡികെയർ പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് പ്രവർത്തനമാരംഭിച്ചു. 999 രൂപയുടെ ഒരു വർഷ പാക്കേജിൽ ലഭിക്കുന്ന സ്മാർട്ട് ഹെൽത്ത് കാർഡാണിതെന്നും ഓരോ ഹോസ്പിറ്റലിലും അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇതി. ലഭ്യമാണെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോക്ടറിന്റെ അപ്പോയിൻമെന്റ് ബുക്ക് ചെയ്യുക, ആംബുലൻസ്, ഫ്രീസർ, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ സേവനങ്ങളെല്ലാം ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 24 മണിക്കൂറും ലഭ്യമാകും. വാർത്താസമ്മേളനത്തിൽ ഷീബ സയേദ് താഹ, അ‌ഞ്ചലി റീമദേവ്, ദീന ഏലിയാസ് എന്നിവർ പങ്കെടുത്തു.