കുറ്റ്യാടി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിൽ ഇലക്ഷൻ കമ്മിഷൻ പരിശോധന ശക്തമാക്കി. സ്റ്റാറ്റിക്സ് സർവലൻസിന്റെയും ഫ്ലൈയിംഗ് സ്ക്വാഡിന്റെയും സ്ക്വാഡുകളാണ് നിയോജക മണ്ഡലങ്ങളിൽ പരിശോധന നടത്തുന്നത്. പണം, മദ്യം എന്നിവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കങ്ങൾ തടയാനുള്ള നടപടിയുടെ ഭാഗമായാണ് വാഹന പരിശോധന.