കോഴിക്കോട് : ജില്ലയിൽ മാതൃക പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളിൽ നിന്ന് ഇതുവരെ 59130 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. 302 ചുവരെഴുത്തുകൾ, 40700 പോസ്റ്ററുകൾ, 5755 ബാനറുകൾ, ഫ്ലക്‌സ് ബോർഡുകൾ, 12373 കൊടി തോരണങ്ങൾ എന്നിങ്ങനെയാണ് നീക്കം ചെയ്തത്.