1
അരീക്കാട് നടന്ന എൽ.ഡി.എഫ് കൺവെൻഷൻ വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു

നല്ലളം: എൽ.ഡി.എഫ് അരീക്കാട് വെസ്റ്റ് മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പറന്നാട്ടിൽ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ഗോപാല കൃഷ്ണൻ, കെ.ഗണേഷൻ, കെ.പി അബ്ദുൾ ലത്തീഫ്,ഐ.പി മുഹമ്മദ്, ടി.റുമീസ് തുടങ്ങിയവർ പ്രസംഗിച്ചു. സി.വത്സരാജ് സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.