1
മുതുകുറ്റിക്കാവ് പുഴ ശുചീകരണം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു

വളയം: ഹരിതകേരളം മിഷന്റെ 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തിലെ മുതുകുറ്റിക്കാവ് പുഴ പുങ്കുളം വരെ ശുചീകരിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 6 കിലോമീറ്റർ ദൂരത്തിലാണ് ജനപ്രതിനിധികൾ, ജീവനക്കാർ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതസേനാ അംഗങ്ങൾ, ക്ലബ് പ്രവർത്തകർ, തുടങ്ങിയവർ ശുചീകരിച്ചത്. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് നേതൃത്വം നൽകി.