ബാലുശ്ശേരി: കാലിക്കറ്റ് സൈനിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ധീര ജവാൻ മനോജ് കുമാർ സ്മാരക എവർറോളിംഗ് സിൽവർ ട്രോഫിക്കും ധീര ജവാൻ സുനിൽ കുമാർ സ്മാരക എവർ റോളിംഗ് ഷീൽഡിനും വേണ്ടിയുള്ള ഡേ / നൈറ്റ് വോളിബാൾ ടൂർണമെന്റ് കരുമല ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്നു. ടൂർണമെന്റ് അർജ്ജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബാൾ താരവുമായ കുട്ടിക്കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കേണൽ ദീപക് നമ്പ്യാർ ആർമി ഹെഡ്ക്വാർട്ടേഴ്സ് ന്യൂഡൽഹി മുഖ്യാതിഥിയായിരുന്നു. ടൂർണമെന്റ് കമ്മിറ്റി സ്വാഗത സംഘം ചെയർമാൻ സേവ് വോളി ചീഫ് കോച്ച് എ.കെ.പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി.രാജഗോപാലൻ, ശശി കരിന്തോറ, രാജേഷ് കായണ്ണ, സി.ഗംഗാധരൻ (ഗ്രാമോദയ ലൈബ്രറി) തുടങ്ങിയവർ പ്രസംഗിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, വാർഡ് മെമ്പർമാരായ എം.കെ.വിപിൻ, കാഞ്ചന രാജൻ, നളിനി മുച്ചിലോട്ട് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. കൺവീനർ എ.ലിനീഷ് കുമാർ സ്വാഗതവും രക്ഷാധികാരി മോഹനൻ കണ്ണാടിക്കൽ നന്ദിയും പറഞ്ഞു.
വിമുക്ത ഭടൻമാരെ ആദരിച്ചു. തേനാക്കുഴി സേവ് വോളി ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച യോഗ സൂര്യ നമസ്കാര പ്രദർശനവും നടന്നു. വനിത ടീമുകളുടെ പ്രദർശന മത്സരത്തിൽ കാലിക്കറ്റ് സിക്സസ് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് വോളി ഫ്രൻ്റ്സ് പയിമ്പ്രയെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന പുരുഷന്മാരുടെ മത്സരത്തിൽ പഞ്ചമി കരുമല ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് സായി സെന്റർ കോഴിക്കോടിനെയും എസ്.എൻ.കോളേജ് ചേളന്നൂർ ഫ്രണ്ട്സ് പൊയിൽ താഴത്തേ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി.