കോഴിക്കോട്: അഞ്ച് തിരിയിട്ട നിലവിളക്കിന്റെ വെളിച്ചത്തിൽ പുതുജീവിതത്തിലേയ്ക്ക് കൈപിടിച്ച് എട്ട് വധൂവരന്മാർ. കാരപ്പറമ്പ് ആശീർവാദ് ലോൺസിൽ ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റിന്റെ നേതൃത്വത്തിൽ എട്ട് വധൂവരന്മാർക്ക് വിവാഹമായി.
വധൂവരന്മാരുടെ രക്ഷിതാക്കളുടെയും ബന്ധുമിത്രാദികളും സാക്ഷിയായി നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹങ്ങൾ നടന്നു. അഞ്ജുവും മൃദുലും , വിഭിഷ്ണയും അജയ്യും , കുമാരിചിത്രയും ബൈജുവും, റെനയും ഹർഷദും, ഡെൽനയും വിനോദും , ശാലിനിയും ശ്രുതിനും, ശബ്‌നവും യാക്കൂബും ഗീതുവും അജിനും ഇനി ഒന്നിച്ച് മുന്നോട്ട്. പലരും പല ജീവിത സാഹചര്യങ്ങളിൽ നിന്നാണെങ്കിലും മണ്ഡപത്തിൽ എല്ലാവരുടേയും ചുണ്ടിലും മനസിലും പുഞ്ചിരി മാത്രം. ചടങ്ങുകൾക്ക് ശേഷം പായസമടക്കം വിവാഹസദ്യയുമുണ്ടാണ് എല്ലാവരും മടങ്ങിയത്.
പ്രാരംഭയോഗം ഡോ.ഒ.വി.സനൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വത്സലാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മധുശ്രീ മധു , ഡോ.രാജീവ് , കെ.ടി.അജിത്ത് ,യോഹന്നാൽ മറ്റത്തിൽ ,സുചിത്ര സുധീർ , പ്രിയ പ്രവീൺ , ഷാജി ജോസഫ് , കെ.കെ. സെൽവരാജ് തുടങ്ങിയവർ ആശംസ നേർന്നു.