മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദ് താമരശ്ശേരി ബിഷപ്പ് ഡോ.റമീജിയോസ് ഇഞ്ചനാനിയലിനെ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അദ്ദേഹം ബിഷപ്പ് ഹൗസിലെത്തിയത്. സ്ഥാനാർത്ഥിയ്ക്കൊപ്പം കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ടി. സിദ്ദിഖ്, നിർവാഹക സമിതിയംഗം മഞ്ജുഷ് മാത്യു, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, റോയ് കുന്നപ്പള്ളി, രാജേഷ് ജോസ്, ഷിൻജൊ തൈക്കൽ, കെ.എം അഷ്‌റഫ്, പി.പി ഹാഫിസ് റഹ്‌മാൻ എന്നിവരുമുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിനു പിറകെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖരെ സന്ദർശിച്ച് പിന്തുണ തേടുന്നതിനിടെ സി.പി കോടഞ്ചേരി, മുക്കം, കാരശ്ശേരി എന്നിവിടങ്ങളിലെ യു.ഡി.എഫ് നേതൃയോഗങ്ങളിലും സംബന്ധിച്ചു.