രാമനാട്ടുകര: കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രാമനാട്ടുകരയിൽ എത്തിയ ബേപ്പൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി അഡ്വ. പി എം നിയാസിന് യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി. രാമനാട്ടുകരയിൽ നടന്ന യു.ഡി.എഫ് കൺവെൻഷൻ ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ ചെയർപേഴ്‌സൺ കെ. സി രാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ യു. പോക്കർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് കെ.കെ ആലിക്കുട്ടി, മുനിസിപ്പൽ ലീഗ് പ്രസിഡന്റ് കെ.കെ മുഹമ്മദ് കോയ, ജനറൽ സെക്രട്ടറി എം.കെ മുഹമ്മദലി കല്ലട, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രദീപ് പനേങ്ങൽ, അഡ്വ.പി.വി മോഹൻലാൽ, പാച്ചീരി സൈതലവി, പി.കെ അസീസ് മാസ്റ്റർ, കെ എം എ ലത്തീഫ്, ഉസ്മാൻ പാഞ്ചാള, റഹ്മാൻ രാമനാട്ടുകര, ഹനീഫ പാണ്ടികശാല, മഹ്‌സൂം പുതുക്കളങ്ങര, പി പി ഹാരിസ്, കെ ടി റസാഖ്, സുഭീഷ് മാരാത്ത് എന്നിവർ പ്രസംഗിച്ചു.