നാദാപുരം: നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യുവജന യാത്ര സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നാദാപുരം നിയോജക മണ്ഡലത്തിലെ ജനങ്ങൾ നാല് പതിറ്റാണ്ട് കാലം നീണ്ട വികസന മുരടിപ്പിനെതിരെ വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരത്തെ പ്രവാസി സമൂഹത്തെയും കാർഷിക മേഖലയേയും പൂർണമായും അവഗണിക്കുന്ന സമീപനമാണ് ഇടതുപക്ഷ ജനപ്രതിനിധികൾ സ്വീകരിച്ചത്. നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് വൈ.എസ്.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ എം.പി. ജാഫർ, ഇ. ഹാരിസ്, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. കുഞ്ഞികൃഷ്ണൻ , മോഹനൻ പാറക്കടവ് ,ആവോലം രാധാകൃഷ്ണൻ.കെ.പി ബിജു എന്നിവർ പ്രസംഗിച്ചു. അഖില മര്യാട്ട് സ്വാഗതവും അർജുൻ നന്ദിയും പറഞ്ഞു.