എടച്ചേരി: എൽ.ഡി.എഫ് എടച്ചേരി മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സി.പി.ഐ.എം നേതാവ് വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവ് സോമൻ മുതുവന, ഇ.കെ സജിത്ത് കുമാർ, ടി.കെ ബാലൻ, വി കുഞ്ഞികണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.