കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്‌ബാൾ മത്സരം നാളെ നടക്കും.
കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 4.30നു മുൻ ഐ.എസ്.എൽ താരം സുശാന്ത് മാത്യുവിന്റെ നേതൃത്വത്തിലാണ് മത്സരം. കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ലൈവ് സ്ട്രീമിംഗുണ്ടായിരിക്കും.