kkkk
ബേപ്പൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എ. മുഹമ്മദ് റിയാസ് രാമനാട്ടുകരയിൽ നടത്തിയ പര്യടനം

രാമനാട്ടുകര: ബേപ്പൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എ. മുഹമ്മദ് റിയാസ് രാമനാട്ടുകര ടൗണിൽ പര്യടനം നടത്തി. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും വോട്ട് അഭ്യർത്ഥിച്ചു. വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മുഹമ്മദ് റിയാസിനെ ഹാരാർപ്പണം നടത്തി. വാഴയിൽ ബാലകൃഷ്ണൻ, കെ. സുധീഷ് കുമാർ, കെ.പി മോഹൻദാസ്, ദിലീപ് കുമാർ, രാജൻ പുൽപ്പറമ്പിൽ, വെൺമരത്ത് മജീദ്, കെ. ലൈല എന്നിവർ ഒപ്പമുണ്ടായിരുന്നു .

ഉച്ചയ്ക്ക് എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വസതിയിൽ എത്തി. വിജയാശംസകൾക്കൊപ്പം മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ തിരഞ്ഞെടുപ്പിൽ എല്ലാ പിന്തുണയും ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുഹമ്മദ് റിയാസ് പറഞ്ഞു. രാമനാട്ടുകര, കോടമ്പുഴ, പരുത്തിപ്പാറ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം വിവിധ കുടംബയോഗങ്ങളിലും കൺവൻഷനുകളിലും സംസാരിച്ചു. തുടർന്ന് എൽ.ഡി.എഫ് പരുത്തിപ്പാറ മേഖലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു. ചൊവ്വാഴ്ച ബേപ്പൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മുഹമ്മദ് റിയാസ് പര്യടനം നടത്തും.