ഏകരൂർ : ഏകരൂർ കലാദർശൻ സ്കൂൾ ഓഫ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു. ഗുരുവിന്റെ ശിഷ്യനും, തുള്ളൽ കലാകാരനുമായ പ്രഭാകരൻ പുന്നശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർ വിമല കുമാരി അദ്ധ്യക്ഷത വഹിച്ചു. ബിജു രാജഗിരി, എൻ.പി. രാജൻ, കെ.എം. ശ്രീധരൻ, ഹഖ് ഇയ്യാട്, ഡോ :പി. രമേശൻ, വി.വി. സഹദേവൻ, ടി.കെ. സുധീർ കുമാർ, പി.പി. വേണുഗോപാൽ, കെ.ടി. നാരായണൻ നായർ, രഘുലാൽ ഏകരൂൽ, രാഗേഷ് പരപ്പിൽ, ഹരിദാസൻ അമ്പിളി, പി.അജുലാൽ , ശ്രീലേഷ് പരപ്പിൽ എന്നിവർ പ്രസംഗിച്ചു.