കോഴിക്കോട് : ജില്ലയിലെ ആദ്യപത്രിക കൊടുവള്ളി നിയോജക മണ്ഡലത്തിൽ. സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉണ്ണികുളം വടക്കേപറമ്പിൽ പുത്തൻപുരയിൽ എ. നസീർ അഹമ്മദാണ് റിട്ടേണിംഗ് ഓഫീസറായ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെ.ഡയറക്ടർ ജി.എസ് രജത്തിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പണം വെള്ളിയാഴ്ച ആരംഭിച്ചെങ്കിലും ജില്ലയിൽ ഇതുവരെ ഒരു പത്രിക മാത്രമാണ് ലഭിച്ചത്. മാർച്ച് 19 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.